KollamLatest NewsKeralaNattuvarthaNewsCrime

അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കൊല്ലം പത്തനാപുരത്ത് എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ സന്തോഷ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സന്തോഷ് ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാൾ ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് വീടിന് സമീപത്തെ പറമ്പില്‍ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ റബര്‍ പാലിന് ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.

വിശ്വാസ പരാമർശങ്ങളിൽ ജാഗ്രത വേണം: പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയല്‍വാസി മധുവിനെ, സന്തോഷ് റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button