Latest NewsNewsTechnology

എക്സ് പോസ്റ്റ്: തൊഴിലുടമകളിൽ നിന്ന് അന്യായമായ പെരുമാറ്റം നേരിടേണ്ടി വന്നാൽ ഇനി നിയമനടപടി, പുതിയ പ്രഖ്യാപനവുമായി മസ്ക്

ട്വിറ്ററിന്റെ പേര് എക്സ് എന്ന് റീബ്രാൻഡ് ചെയ്തതോടെ, ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്

റീബ്രാൻഡ് ചെയ്യപ്പെട്ട പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ തൊഴിലുടമകളിൽ നിന്ന് അന്യായ പെരുമാറ്റം നേരിടുകയാണെങ്കിൽ നടപടി കടുപ്പിക്കാനൊരുങ്ങി എക്സ് മേധാവി ഇലോൺ മസ്ക്. അന്യായമായ പെരുമാറ്റം നേരിടേണ്ടി വന്നാൽ നിയമ നടപടികൾക്കുള്ള സാമ്പത്തിക സഹായം നൽകുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനോ, പോസ്റ്റ് ലൈക് ചെയ്യുന്നതിനോ തൊഴിലുടമകളിൽ നിന്ന് അന്യായമായ പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, അവ ഉടൻ തന്നെ അറിയിക്കാവുന്നതാണ്. പരാതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സഹായത്തിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ലെന്നും മസ്ക് വ്യക്തമാക്കി.

ട്വിറ്ററിന്റെ പേര് എക്സ് എന്ന് റീബ്രാൻഡ് ചെയ്തതോടെ, ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്സിന് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ ലോഗോയുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ രൂപത്തിലും ഭാവത്തിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ എക്സ് ആപ്പ് എത്തിയിട്ടുണ്ട്. എക്സ് എന്ന പേരിലും, അതേ അക്ഷരത്തിന്റെ ലോഗോയിലുമാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്. പേര് മാറ്റിയതിനോടൊപ്പം, ആപ്പിന്റെ ചില ഫീച്ചറുകളിലും വ്യത്യസ്ഥത പുലർത്തിയിട്ടുണ്ട്.

Also Read: സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു, ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button