Latest NewsNewsIndia

ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ ഏഴാം ദിവസവും തുടരുന്നു. സര്‍വേയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കന്നതിനാല്‍ മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം വിശ്വാസികളായ ഹര്‍ജിക്കാര്‍ ജില്ലാ കോടതി ജഡ്ജിക്ക് അപേക്ഷ നല്‍കി.

Read Also: ചില പരമ്പരാഗത മെഡിസിനുകള്‍ സിദ്ദിഖ് നിരന്തരം ഉപയോഗിച്ചിരുന്നുവെന്ന നടന്‍ ജനാര്‍ദ്ദനന്റെ വാക്കുകള്‍ ചര്‍ച്ചയാക്കണം

കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എഎസ്ഐ സര്‍വേ നടക്കുന്നതെന്നും, ഒരു ഉദ്യോഗസ്ഥനും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ലെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലും പത്രങ്ങളിലും നിരന്തരമായി വാര്‍ത്തകള്‍ വരുന്നതായും ഇവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. സര്‍വേയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button