KeralaLatest NewsNews

പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ് 

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രവാസി യുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തു.

കോട്ടയം സ്വദേശി ബിനു, ഇയാളുടെ സുഹൃത്തായ ഉമേഷ് എന്നിവർക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രവാസിയായ തിരുവല്ല സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ജൂലായ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വിദേശത്തുവെച്ച് പരിചയപ്പെട്ട ബിനു അന്നേദിവസം തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. തുടർന്ന് ഇയാൾ യുവതിയെ ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിലെത്തിയ യുവതിക്ക് മദ്യവും നൽകി. ഇരുവരും മദ്യപിക്കുന്നതിനിടെയാണ് ബിനുവിന്റെ സുഹൃത്തായ ഉമേഷും മുറിയിലേക്കെത്തിയത്. പിന്നാലെ ഇരുവരും ചേർന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ദിവസങ്ങൾക്ക് മുൻപ് ഒരുസുഹൃത്ത് വഴിയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പുകളിലും ചില അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നതായി സുഹൃത്ത് വിളിച്ചറിയിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രചരിക്കുന്നത് ഹോട്ടലിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണെന്ന് യുവതിക്ക് ബോധ്യമായി. തുടർന്ന് ഇക്കാര്യം ബിനുവിനോട് ചോദിച്ചപ്പോൾ അബദ്ധത്തിൽ ലീക്കായിപ്പോയെന്നാണ് ഇയാൾ മറുപടി നൽകിയതെന്നും പരാതിയിലുണ്ട്. ഇതിനുപിന്നാലെയാണ് യുവതി പോലീസിനെ സമീപിച്ചത്.

അതേസമയം, യുവതി പോലീസിനെ സമീപിച്ചതറിഞ്ഞ് പ്രതികളായ രണ്ട് പേരും വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികൾക്കെതിരേ പീഡനം, വിശ്വാസവഞ്ചന, അശ്ലീലദൃശ്യം പകർത്തി പങ്കുവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button