PalakkadKeralaNattuvarthaLatest NewsNews

സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബി​ൽ നിന്ന് ലാ​പ് ടോ​പു​ക​ൾ മോ​ഷ്ടി​ച്ചു: പ്ര​തി​ക​ൾ പി​ടി​യി​ൽ

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വാ​ൽ​ക്കു​ള​മ്പ് മു​ല്ല​മം​ഗ​ലം അ​ല​ൻ എം. ​ഷാ​ജി (23), ആ​രോ​ഗ്യ​പു​രം ച​ന്ദ​നാം​പ​റ​മ്പ് വി​മ​ൽ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​മ്പ് പി​ട്ടു​ക്കാ​രി​ക്കു​ള​മ്പ് എം.​എം.​യു.​പി സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബി​ന്റെ പൂ​ട്ട് പൊ​ട്ടി​ച്ച് അ​തി​ക്ര​മി​ച്ച് ക​യ​റി മൂ​ന്ന് ലാ​പ് ടോ​പു​ക​ൾ മോ​ഷ്ടി​ച്ച ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വാ​ൽ​ക്കു​ള​മ്പ് മു​ല്ല​മം​ഗ​ലം അ​ല​ൻ എം. ​ഷാ​ജി (23), ആ​രോ​ഗ്യ​പു​രം ച​ന്ദ​നാം​പ​റ​മ്പ് വി​മ​ൽ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : 3 കുട്ടികളുടെ അച്ഛനായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് കഞ്ചാവുമായി തിരുവല്ലയിലെ ലോഡ്ജിൽ

ആ​ഗ​സ്റ്റ് നാ​ലി​ന് രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ഴി​ന് സ്കൂ​ൾ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ലാ​പ് ടോ​പ് വി​ൽ​പ​ന ന​ട​ത്താ​ൽ ശ്ര​മി​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്, പൊ​ലീ​സ് പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇവരുടെ പക്കൽ നിന്ന് മോ​ഷ്ടി​ച്ച ലാ​പ്ടോ​പു​ക​ൾ ക​ണ്ടെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം വ​ട​ക്ക​ഞ്ചേ​രി ​​​​പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി.​ഐ കെ.​പി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജീ​ഷ്മോ​ൻ വ​ർ​ഗീ​സ്, സി.​പി.​ഒ​മാ​രാ​യ റി​നു, അ​ജി​ത്ത്, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ദാ​സ്, സൂ​ര​ജ്ബാ​ബു, ദി​ലീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ആ​ല​ത്തൂ​ർ കോ​ട​തിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button