KeralaMollywoodLatest NewsNewsEntertainment

ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്: ആറാട്ട് അണ്ണനെക്കുറിച്ച് ബാല

ലിവര്‍ പ്ലാന്റേഷന്റെ മുൻപ് കള്ള് കുടിച്ചിരുന്നു. അതുകൊണ്ടാണോ എന്റെ ലിവര്‍ ഇങ്ങനെ ആയത്

ചെകുത്താൻ എന്ന് വിളിക്കുന്ന യൂട്യൂബർ അജു അലക്‌സിന്റെ വീട് കേറി ആക്രമിച്ചെന്ന ആരോപണത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് നടൻ ബാല. ചെകുത്താന്റെ മാത്രം പേരിലാണ് കേസ് കൊടുത്തിരിക്കുന്നത്. ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി പാവമാണ്. അയാള്‍ക്ക് ഒരു തെറ്റ് പറ്റിയെന്ന് കരുതി അയാള്‍ മോശം ആളല്ലെന്ന് നടൻ ബാല പറഞ്ഞു.

read also: പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയിൽ: സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാൻ വേണ്ടിയെന്ന് ആത്മഹത്യാ കുറിപ്പ്

ബാലയുടെ വാക്കുകൾ ഇങ്ങനെ,

‘പറഞ്ഞ വാക്ക് വാക്കായിരിക്കും. എഫ്‌ ഐ ആര്‍ ആയി. ചെകുത്താന്റെ മാത്രം പേരിലാണ് കേസ് കൊടുത്തിരിക്കുന്നത്. രണ്ട് കോടതിയുണ്ട്. ഒരു കോടതി നിയമം. ഒരു കോടതി എന്റെ മനസാക്ഷി. ആറാട്ട് അണ്ണൻ ഒരു പാവമാണ്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ മോശമായിരുന്നു. പക്ഷെ എന്റെ സ്നേഹം ഒരു തുള്ളി പോലും മാറിയിട്ടില്ല. സന്തോഷ് വര്‍ക്കി കൂടെയുണ്ടാകും. അയാളെ ഉപദ്രവിക്കരുത്. ഞാൻ ആശുപത്രിയില്‍ ഇരുന്നപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്. എത്ര വേദന ഉണ്ടായിട്ടുണ്ടാകും. നിങ്ങള്‍ എല്ലാ മീഡിയയോടും ഞാൻ പറയുന്നു, കണ്ണാല്‍ കാണ്‍പതും പൊയ്, കാതാല്‍ കേള്‍പ്പതു പൊയ്, തീരെ വിശാരിപ്പതെ മെയ്. കണ്ണുകൊണ്ട് കാണുന്നതും കാത് കൊണ്ട് കേള്‍ക്കുന്നതും അല്ല സത്യം. അനേഷിച്ചിട്ട് പറയണം. അതിനുള്ള സമയം ആര്‍ക്കുമില്ല. ലിവര്‍ പ്ലാന്റേഷന്റെ മുൻപ് കള്ള് കുടിച്ചിരുന്നു. അതുകൊണ്ടാണോ എന്റെ ലിവര്‍ ഇങ്ങനെ ആയത്. സത്യമായിട്ടും അങ്ങനെ അല്ല. അതിന് പിറകില്‍ ഒരുപാട് കഥകളുണ്ട്’- ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button