KeralaLatest NewsNews

കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം

വയനാട്: കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ ബേഗൂരിലാണ് വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബേഗൂർ കോളനിയിലെ സോമൻ ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു.

Read Also: ഹവായ് കാട്ടുതീ, മരണ സംഖ്യ ഉയരുന്നു: യുഎസില്‍ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം

കാട്ടിൽ ആടിനെ മേയ്ക്കുമ്പോഴാണ് വയോധികനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. നാലരയോടെ കോളനിക്ക് സമീപത്തെ കാട്ടിൽ വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.

വനപാലകരും പൊലീസും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

Read Also: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button