KeralaLatest NewsNews

ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ചു: സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സഹോദരങ്ങൾ അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങൾ അറസ്റ്റിലായത്. റീസൽ എന്നയാൾക്ക് നേരെയാണ് ആക്രമണം നടന്നത്.

Read Also: കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം

റീസലായിരുന്നു റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത്. തുടർന്ന് റീസൽ ബ്രോക്കർ ഫീ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ സഹോദരങ്ങളായ ഷക്കീർ, റിബായത്ത്, നാസ് എന്നിവർ തയ്യാറായില്ല. തുടർന്ന് റീസലിന് നേരെ ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രോക്കർ ഫീസ് നൽകാത്തത് റീസർ ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് ഇവർ അതിക്രമം നടത്തിയത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റീസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: നോക്കിയ 150: പുതിയ മോഡൽ ഫീച്ചർ ഫോൺ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button