Latest NewsNewsTechnology

ഇയർഫോൺ വൃത്തിയാക്കാൻ ഇനി ഗൂഗിൾ ഓർമ്മപ്പെടുത്തും, പുതിയ ഫീച്ചർ ഇതാ എത്തി

പിക്സൽ ബഡ്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇയർഫോൺ വൃത്തിയാക്കാനുള്ള അറിയിപ്പ് എത്തും

ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും ഇയർഫോണുകൾ ഉപയോഗിക്കാറുണ്ട്. ചെവിക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയർഫോണുകളിൽ പലപ്പോഴും ശരീരത്തിൽ നിന്നുള്ള വിയർപ്പും മറ്റ് പൊടിപടലങ്ങളും അടിഞ്ഞു കൂടാറുണ്ട്. അതിനാൽ, കൃത്യമായ ഇടവേളകളിൽ ഇയർഫോൺ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇയർഫോണുകൾ വൃത്തിയാക്കുന്നത് മറന്നു പോവുകയാണെങ്കിൽ, അവ ഓർമ്മിപ്പിക്കാൻ ഇനി ഗൂഗിളും ഉണ്ടാകും. ഗൂഗിൾ പിക്സൽ ബഡ്സ് ഉപയോഗിക്കുന്നവർക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുക.

പിക്സൽ ബഡ്സ് ഇയർഫോണുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്ന സംവിധാനത്തിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. പിക്സൽ ബഡ്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇയർഫോൺ വൃത്തിയാക്കാനുള്ള അറിയിപ്പ് എത്തും. ഇയർഫോണിന്റെ ഗുണമേന്മ നിലനിർത്താനും, ബഡ്സ് കൃത്യമായി ചാർജ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പിക്സൽ ബഡ്സ് വൃത്തിയാക്കുന്നതിലൂടെ സാധിക്കും. ഏത് ഇയർബഡ്സ് ഉപയോഗിക്കുന്നവർക്കും പിന്തുടരാവുന്ന നിർദ്ദേശമാണിത്.

Also Read: കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button