Latest NewsNewsIndia

അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നു, റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

62 ദിവസം നീണ്ടുനിൽക്കുന്നതാണ് അമർനാഥ് തീർത്ഥയാത്ര

പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ അമർനാഥിലേക്കുളള യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഓഗസ്റ്റ് 23 മുതൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും, തീർത്ഥാടകരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ജമ്മു കാശ്മീർ സർക്കാറിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടിട്ടുണ്ട്.

ഓഗസ്റ്റ് 23 മുതൽ പഹൽഗാമിൽ നിന്നും, ബാൽട്ടണിൽ നിന്നുമാണ് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുക. 62 ദിവസം നീണ്ടുനിൽക്കുന്നതാണ് അമർനാഥ് തീർത്ഥയാത്ര. ഈ വർഷം ജൂലൈ ഒന്നിന് അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്നും, ബാൽട്ടണില്‍ നിന്നും ഒരേസമയത്താണ് അമർനാഥ് യാത്ര ആരംഭിച്ചത്. ഈ വർഷം ഇതുവരെ 4.4 ലക്ഷത്തിലധികം തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. 62 ദിവസം നീളുന്ന യാത്രയുടെ സമാപനം ഓഗസ്റ്റ് 31-നാണ്. അന്നേ ദിവസം ചാഡി മുബാറക്ക് പരമ്പരാഗത പഹൽഗാം റൂട്ടിലൂടെ ആയിരിക്കും യാത്രയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: ‘എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: കാമുകനെ കൊലപ്പെടുത്തിയ ശേഷം ഓണ്‍ലൈനില്‍ കണ്ണീര്‍ കുറിപ്പുകളുമായി കാമുകി

shortlink

Related Articles

Post Your Comments

Related Articles


Back to top button