Latest NewsKeralaEntertainment

സിനിമയിൽ അവസരം വാ​ഗ്‍ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അവസരം വാ​ഗ്‍ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) അറസ്റ്റിലായത്. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് ഇയാൾ അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീ‍ഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവിധ ഇടങ്ങളിലെത്തിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പോലീസാണ് പിടികൂടിയത്.

ജാസിക് അലി നടക്കാവില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പോലീസിനെക്കണ്ട് ഓടിയപ്പോള്‍ സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.’ബൈനറി’ സിനിമയുടെ സംവിധായകനാണ് ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button