Latest NewsNewsInternational

കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനിയുടെ മരണത്തില്‍ ദുരൂഹത: പുടിന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് ബൈഡന്‍

മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വ്‌ളാഡിമിര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു. പ്രിഗോഷിന്റെ മരണത്തിന് പിന്നാലെയാണ് ബൈഡന്‍ പരസ്യമായി രംഗത്തെത്തിയത്.

Read Also: ബ്രിക്സ്: ഇത്തവണ അംഗത്വം നേടിയത് 6 രാജ്യങ്ങൾ, കൂടുതൽ വിവരങ്ങൾ അറിയാം

അതേസമയം വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചു. പ്രിഗോഷിനൊപ്പം വിശ്വസ്തന്‍ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ടുപേരും കൊല്ലപ്പെട്ടു. ഏഴു യാത്രക്കാര്‍ക്കൊപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വടക്കന്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ ആരോപിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യുക്രെയ്‌നിലെ റഷ്യന്‍ യുദ്ധതന്ത്രങ്ങള്‍ പാളിയെന്ന് ആരോപിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ 25,000 ഓളം വാഗ്‌നര്‍ പടയുമായി മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ അട്ടിമറിശ്രമം വാഗ്‌നര്‍ പട പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button