Latest NewsNewsIndia

വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയം ആശംസിക്കുന്നു: പ്രഗ്നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രഗ്‌നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി. അന്തരാഷ്ട്ര ചെസ് മത്സരത്തിലെ പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അനിതരസാധാരണമായ കഴിവാണ് പ്രഗ്നാനന്ദ കഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്‍

ഇത് ചെറിയ കാര്യമല്ലെന്നും വരുന്ന മത്സരങ്ങളിൽ വലിയ വിജയം നേടാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരത്തിലെ പ്രകടനത്തിൽ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ പ്രഗ്നാനന്ദ കാഴ്ചവെച്ചത് കനത്ത പോരാട്ടമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയതിനാണ് അദ്ദേഹം പ്രഗ്‌നാനന്ദക്ക് അഭിനന്ദനം അറിയിച്ചത്.

2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ആർ പ്രഗ്‌നാനന്ദ. നോർവീജിയൻ ഇതിഹാസ താരം മാഗ്നസ് കാൾസണോട് ആദ്യ രണ്ട് റൗണ്ട് പൊരുതിനിന്ന പ്രഗ്‌നാനന്ദ ടൈ ബ്രേക്കറിൽ പൊരുതി തോൽക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെലെത്തിയ പ്രഗ്‌നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ആദ്യമായി ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ മാഗ്‌നസ് കാൾസണും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

Read Also: ‘ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ല’: നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്‌സണൽ ലോബോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button