Latest NewsNewsBusiness

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ, 10 വിമാനങ്ങൾ ഉടൻ വാടകയ്ക്ക് എടുക്കും

652 വിമാനങ്ങൾ ഉള്ള ഒരു ആഗോള എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് ലിസിംഗ് കമ്പനിയാണ് ബിഒസി ഏവിയേഷൻ

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വീണ്ടും ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 10 വിമാനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് ഇൻഡിഗോയുടെ തീരുമാനം. ഇത് സംബന്ധിച്ച വാടകക്കരാറിൽ സിംഗപ്പൂരിലെ ബിഒസി ഏവിയേഷൻ ലിമിറ്റഡും, ഇൻഡിഗോയും ഒപ്പുവെച്ചിട്ടുണ്ട്. ഇൻഡിഗോയുടെ ഫ്ലീറ്റ് കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നാണ് ഇന്ത്യ. പുതിയ വിമാനങ്ങളുടെ ഏറ്റെടുക്കൽ ഈ മേഖലയിൽ ഇൻഡിഗോയുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്നതാണ്.

652 വിമാനങ്ങൾ ഉള്ള ഒരു ആഗോള എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് ലിസിംഗ് കമ്പനിയാണ് ബിഒസി ഏവിയേഷൻ. പുതിയ കരാറിലൂടെ എ320 നിയോ വിമാനങ്ങളാണ് ഇൻഡിഗോയ്ക്ക് ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ വിപണികളിലൂടനീളം ഇൻഡിഗോയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ബിഒസിയുമായുള്ള സഹകരണം. ‘ബിഒസിയുടെ ദീർഘകാല ഉപഭോക്താവായ ഇൻഡിഗോയുമായി വീണ്ടും ഒരു ഇടപാടിൽ ഏർപ്പെടുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇത് അത്യാധുനിക വിമാനങ്ങൾ ഉപയോഗിച്ച് വിമാനക്കമ്പനി വിപുലീകരിക്കാൻ എയർലൈനിനെ പ്രാപ്തരാക്കും’, ബിഒസി ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടറും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ സ്റ്റീവൻ ടൗനെൻഡ് പറഞ്ഞു.

Also Read: ജമ്മുകാശ്മീരിൽ 10,000 അടി ഉയരത്തിൽ കുടുങ്ങിയ ട്രക്കിംഗ് സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button