Latest NewsKeralaNews

കഞ്ചാവ് കടത്ത്: പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച പ്രതിക്ക് 14 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. 2020 സെപ്റ്റംബർ മാസം 2 ന് തൊടുപുഴ കുമാരമംഗലത്ത് വച്ച് എക്‌സൈസ് പിടിയിലായ തൊടുപുഴ കരിമണ്ണൂർ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.

Read Also: ‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തി’; മമത ബാനർജിക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യൽ മീഡിയ, ചിരി പൂരം

തൊടുപുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന സുദീപ് കുമാർ എൻ പി യും സംഘവും ചേർന്ന് 51.05 കി.ഗ്രാം കഞ്ചാവും, 356 ഗ്രാം ഹാഷിഷ് ഓയിലും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആയിരുന്ന ടോമി ജേക്കബ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബി രാജഷ് ഹാജരായി.

Read Also: ഓ​ണാ​ഘോ​ഷം കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരി സ്‌​കൂ​ള്‍ ബ​സ് ത​ട്ടി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button