KeralaLatest NewsNews

ക്ലിഫ് ഹൗസിൽ കനത്ത സുരക്ഷ: എസ്ഐമാരടക്കം നിരവധി പോലീസുകാരെ അധികമായി നിയോഗിച്ചു

കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് 3 എസ്ഐമാരടക്കം 45 പേരെയാണ് ക്ലിഫ് ഹൗസ് സുരക്ഷയ്ക്ക് അധികമായി നിയോഗിച്ചിരിക്കുന്നത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തി. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പോലീസുകാരെ അധികമായി നിയമിച്ചിട്ടുണ്ട്. നിലവിൽ, ആർ.ആർ.ആർ.എഫ് ബറ്റാലിയനിലെ 45 പോലീസുകാരും, 5 ഇൻസ്പെക്ടർമാരും 24 മണിക്കൂർ ഡ്യൂട്ടിയിലുണ്ട്. കൂടാതെ, 15 കമാൻഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്ട്രൈക്കർ ഫോഴ്സും ഉണ്ട്. ഇതിന് പുറമേയാണ് കൂടുതൽ പേരെ നിയോഗിച്ചത്.

കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് 3 എസ്ഐമാരടക്കം 45 പേരെയാണ് ക്ലിഫ് ഹൗസ് സുരക്ഷയ്ക്ക് അധികമായി നിയോഗിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിന് ചുറ്റുമുള്ള റോഡുകളിലും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. സാധാരണയായി മുഖ്യമന്ത്രിക്കൊപ്പം 28 കമാൻഡോകളും, 40 പോലീസുകാരും സദാസമയം ഉണ്ടാകാറുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മ സേനയെയും, എസ്.ഐ.എസ്.എഫിനെയും വിന്യസിക്കാറുണ്ട്.

Also Read: വീട്ടില്‍ അതിക്രമിച്ച കയറി പീഡനം, ഗര്‍ഭിണിയായതിന് പിന്നാലെ ഭീഷണിയും: 61കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button