Latest NewsKeralaNewsBusiness

തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ 60 ഇലക്ട്രിക് ബസുകൾ കൂടി എത്തി, ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മുഖ്യമന്ത്രി

ഇത്തവണ യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്ന മാർഗദർശി എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്

കാത്തിരിപ്പുകൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഇലക്ട്രിക് ബസുകൾ എത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകളാണ് നിരത്തിലിറങ്ങുന്നത്. ചാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ചാല മുതൽ സെക്രട്ടറിയേറ്റ് വരെ ബസിൽ യാത്ര ചെയ്തു.

ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനത്തിന് പുറമേ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മുഖ്യമന്ത്രി നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 13 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനാണ് നഗരസഭയുടെ തീരുമാനം. ഘട്ടം ഘട്ടമായി ഡീസൽ ബസുകളുടെ സർവീസുകൾ കുറച്ച്, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, 50 ഇലക്ട്രിക് ബസുകൾ തലസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ട്.

Also Read: അഴിമതി ആരോപണങ്ങളിൽ മറുപടി പറയാനുള്ള ശക്തി മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും ഇല്ല: കെ സുരേന്ദ്രൻ

ഇത്തവണ യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്ന മാർഗദർശി എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാർക്ക് തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവർ സ്പീഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയുന്നതാണ്. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡാണ് മാർഗദർശി ആപ്പ് വികസിപ്പിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button