Latest NewsIndia

ദില്ലി നിവാസികളുടെ ആയുസില്‍ 11 വർഷം കുറയും: പുതിയ പഠനം

ന്യൂഡൽഹി: നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഡൽഹി നിവാസികൾക്ക് 11.9 വർഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (എക്യുഎൽഐ) പ്രകാരമാണ് ഈ കണക്കുകൾ. പഠനത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നായാണ് ഡല്‍ഹിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ 130 കോടി ജനങ്ങൾ ലോകാരോഗ്യ സംഘടനയുടെ മലിനീകരണ തോതിന്‍റെ പരിധിയായ 5 μg/m3 കവിയുന്ന പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 67.4 ശതമാനവും താമസിക്കുന്നത് ദേശീയ വായു ഗുണനിലവാരമായ 40 μg/m3 കവിയുന്ന പ്രദേശങ്ങളിലാണെന്നും എക്യുഎൽഐ കണ്ടെത്തി. ഇത് മൂലം ഒരു ഇന്ത്യക്കാരന്റെ ശരാശരി ആയുർദൈർഘ്യം 5.3 വർഷം കുറയുമെന്ന് പഠനം പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ മലിനീകരണ പരിധിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ മലിനീകരണ തോത് തുടരുകയാണെങ്കിൽ ഡല്‍ഹിയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യത്തില്‍ 11.9 വർഷം കുറയുമെന്ന് പഠനം പറയുന്നു. 1.8 കോടി നിവാസികളുള്ള ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണെന്ന് എക്യുഎൽഐ അറിയിച്ചു.

പഞ്ചാബിലെ പത്താൻകോട്ടിൽ കണികാ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയുടെ ഏഴിരട്ടിയിലധികമാണ്. ആ പ്രദേശത്ത് നിലവിലെ നില തുടരുകയാണെങ്കിൽ ആയുർദൈർഘ്യം 3.1 വർഷമായി കുറയുമെന്നും പഠനം പറയുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങളാൽ വടക്കൻ സമതലങ്ങളിലെ കണികാ മലിനീകരണം രൂക്ഷമാണെങ്കിലും, മലിനീകരണം വർധിക്കുന്നതിൽ മനുഷ്യരും ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും എക്യുഎൽഐ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button