Latest NewsNewsIndia

നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്: പദ്ധതിയുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: നഗരത്തില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതിക്ക് സെപ്റ്റംബറില്‍ തുടക്കമിടുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണെന്നും ഭവന വായ്പയിന്മേല്‍ പലിശയിളവ് നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മധ്യവര്‍ഗത്തിന് സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്ന് പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വന്തം വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button