KeralaLatest NewsNews

യുവാവിന്റെ കൈ തല്ലിയൊടിച്ചു: രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: യുവാവിന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പോത്തൻകോട് നേതാജിപുരത്താണ് സംഭവം. വീടുകയറിയാണ് പ്രതികൾ ആക്രമണം നടത്തി യുവാവിന്റെ കൈ അടിച്ചൊടിച്ചത്. നേതാജിപുരം കല്ലംപള്ളി വീട്ടിൽ എം ദിനീഷ്, നേതാജിപുരം കലാഭവനിൽ എം ശ്യാംകുമാർ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also: നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം: കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെ സുധാകരൻ

നേതാജിപുരം നഹാസ് മൻസിലിൽ നഹാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. സമീപത്തെ വീടിന്റെ ഗേറ്റും അക്രമി സംഘം ചവിട്ടി പൊളിച്ചു.

Read Also: ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്: പ്രശംസയുമായി ജയറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button