MollywoodLatest NewsKeralaNewsEntertainment

മേപ്പടിയാന്‍ സംവിധായകൻ വിഷ്‍ണു മോഹന്‍ വിവാഹിതനായി

ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

മേപ്പടിയാന്‍ സിനിമയുടെ സംവിധായകൻ വിഷ്‍ണു മോഹന്‍ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

വിഷ്ണുവിന്റെ വിവാഹ ചടങ്ങിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി.

read also: ജൈവ പച്ചക്കറിയ്‌ക്കൊപ്പം പശു കഴിക്കുന്ന പുല്ലും, ബ്ലെഡ് ശര്‍ദ്ദിക്കാൻ തുടങ്ങി, കുടല്‍ മാല വരെ പുറത്ത് വന്നു: സലിം കുമാർ

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്‍റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button