Latest NewsKeralaNews

സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ സുധാകരൻ നടത്തിയത്: പോത്ത് പരാമർശത്തിന് മറുപടിയുമായി വി എൻ വാസവൻ

കോട്ടയം: മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ. സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന് തന്നെയാണ് പോത്ത് പരാമർശം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിന് ഒന്നര കോടി നൽകി എംഎ യൂസഫലി, തന്റെ മരണശേഷവും മുടക്കമില്ലാതെ ഓരോകോടി നൽകുമെന്ന് പ്രഖ്യാപനം

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്കെ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട് ആണെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും വി എൻ വാസവൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Read Also: ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി വീണ്ടും ഇന്ത്യ,ആദിത്യ എല്‍-1 ആദ്യ ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button