KollamLatest NewsKeralaNattuvarthaNews

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യുവാവിനെ കരുതൽ തടങ്കലിലാക്കി

ശൂ​ര​നാ​ട്, കി​ട​ങ്ങ​യം നോ​ർ​ത്ത്, ചെ​ളി​യി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(33)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്

കൊ​ല്ലം: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ൽ ത​ട​യ​ൽ വ​കു​പ്പ് പ്ര​കാ​രം ശൂ​ര​നാ​ട്, കി​ട​ങ്ങ​യം നോ​ർ​ത്ത്, ചെ​ളി​യി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(33)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്.

71.19 ഗ്രാം ​മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​ര​വേ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ അ​നീ​ഷി​നെ​യും സു​ഹൃ​ത്താ​യ വൈ​ശാ​ഖി​നേ​യും​ അ​റ​സ്റ്റ് ചെ​യ്യ്തി​രു​ന്നു. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​വ​ര​വെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

ല​ഹ​രി​മ​രു​ന്ന്​ ക​ച്ച​വ​ട സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ​മു​ഖേ​ന സി​റ്റി ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വാ​യ​ത്.

Read Also : നെല്ല് സംഭരണ വില സംബന്ധിച്ച് കേരളം കാണിച്ചിട്ടുള്ള കണക്കുകളില്‍ പൊരുത്തക്കേട്, റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷാ​ജി​മോ​ൻ, ബി​ജു, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത്​ ക​രു​ത​ൽ ത​ട​ങ്ക​ലി​നാ​യി അ​യ​ച്ച​ത്.

കൂ​ട്ട് പ്ര​തി​യാ​യ വൈ​ശാ​ഖി​നെ നേ​ര​ത്തെ ത​ന്നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാക്കിയി​രു​ന്നു. തു​ട​ർ​ന്നും ജി​ല്ല​യി​ലെ ല​ഹ​രി വി​ത​ര​ണ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പി​റ്റ് എ​ൻ.​ഡി.​പി.​എ​സ്​ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button