Latest NewsNewsLife Style

നേരത്തെയുള്ള ആർത്തവവിരാമം: ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ…

ആര്‍ത്തവം, പ്രസവം തുടങ്ങി പല ഘട്ടങ്ങളിലും നിരവധി മാറ്റങ്ങളാണ് സ്ത്രീ ശരീരത്തിനുണ്ടാകുന്നത്. അതില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമം. പ്രായപൂർത്തിയാകുന്നത് പോലെ സ്വാഭാവിക വാർദ്ധക്യ പ്രക്രിയയാണെങ്കിലും ഇത് ബാധിക്കുന്ന ഓരോ സ്ത്രീക്കും വ്യത്യസ്ത അനുഭവമായിരിക്കും. ഈസ്‌ട്രൊജെന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതു മൂലം പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകളും പല സ്ത്രീകളിലും ഉണ്ടാകാം. ശരീരത്തില്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങാം. ചിലരില്‍ മൂഡ് സ്വിംഗ്‌സ് ഉണ്ടാകാം. എല്ലാവരിലും ഇത് ഉണ്ടാകണമെന്നില്ല.  ആര്‍ത്തവ വിരാമത്തെ പറ്റി വേണ്ടത്ര അവബോധമില്ലാത്തതാണ് പലരിലും കാണുന്ന ഒരു പ്രശ്നം.

അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ മാറ്റം വരുന്നതുമാണ് ആര്‍ത്തവ വിരമാത്തിന്‍റെ കാരണം. ആര്‍ത്തവ ചക്രത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ആര്‍ത്തവ വിരാമത്തിന്റെ പ്രധാന ലക്ഷണം. പുറത്തുപോകുന്ന രക്തത്തിന്റെ അളവില്‍ ഗണ്യമായ മാറ്റം ഉണ്ടാകാം. ഒന്നുകില്‍ നല്ല തോതില്‍ കുറയാം. അല്ലെങ്കില്‍ കൂടാം. ചില മാസങ്ങളില്‍ ആര്‍ത്തവം വരാതെയുമിരിക്കാം. കൃത്യതയില്ലാതെ, തിയതികള്‍ നിരന്തരം തെറ്റി ആര്‍ത്തവം വരുന്നതും ഇതിന്റെ സൂചനയാകാം. ചിലര്‍ക്ക് പൊടുന്നനേ നില്‍ക്കുകയും ചെയ്യുന്നു. സാധാരാണയായി സ്ത്രീകളില്‍ 40-50നും ഇടയിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് നേരത്തെ ആകാറുമുണ്ട്. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് പ്രധാന കാരണം.

നേരത്തെയുള്ള ആര്‍ത്തവ വിരമാത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

സ്ഥിരതയില്ലാത്ത ആര്‍ത്തവം, ചിലപ്പോൾ അമിത രക്തസ്രവം ഉണ്ടാകം അല്ലെങ്കിൽ ബ്ലീഡിം​ഗ് കുറവും വരാം, ശരീരത്തില്‍ അമിതമായി ചൂട് അനുഭവപ്പെടുക, രാത്രിയില്‍ പതിവില്ലാത്ത വിധം വിയര്‍ക്കുക, അമിത ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഓര്‍മ്മ കുറവ്, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് നേരത്തെയുള്ള ആര്‍ത്തവ വിരമാത്തിന്‍റെ ലക്ഷണങ്ങള്‍. ചിലരില്‍ കൂടുതൽ തവണ മൂത്രമൊഴിക്കാന്‍ തോന്നുക, അമിതമായുള്ള തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ചിലപ്പോള്‍ നേരത്തെയുള്ള ആര്‍ത്തവ വിരമാത്തിന്‍റെ ലക്ഷണങ്ങളാകാം.

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ആര്‍ത്തവ വിരാമം ആണെന്ന് സ്വയം തീരുമാനിക്കേണ്ട. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button