Latest NewsNewsBusiness

ഉയർന്ന ആസ്തി ഉള്ള വ്യക്തികളാണോ? പുതിയ ഡെബിറ്റ് കാർഡുമായി യൂണിയൻ ബാങ്ക്

ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം കൂടുന്നതിനാൽ, പ്രത്യേക ട്രെൻഡുകളാണ് ബാങ്ക് പിന്തുടരുന്നത്

ഉയർന്ന ആസ്തിയുള്ളവർക്കായി പ്രത്യേക ഡെബിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെയും, വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. അതിനാൽ, ഉയർന്ന ആസ്തിയുള്ള അക്കൗണ്ട് ഉടമകൾക്ക് യൂണിയൻ ബാങ്കിന്റെ ഡെബിറ്റ് കാർഡനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം കൂടുന്നതിനാൽ, പ്രത്യേക ട്രെൻഡുകളാണ് ബാങ്ക് പിന്തുടരുന്നത്. ഉപഭോക്താക്കൾക്ക് ആഡംബരവും മികച്ചതുമായ അനുഭവം നൽകുന്നവയാണ് പുതിയ ഡെബിറ്റ് കാർഡ്. ഇവ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. കോംപ്ലിമെന്ററി ഫീച്ചർ എന്ന നിലയിൽ, കാർഡിന് അന്താരാഷ്ട്ര ലോഞ്ച് ആക്സിസ് സൗകര്യം ലഭ്യമാണ്. ഇതിനോടൊപ്പം വ്യാപാരികൾക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും നൽകുന്നുണ്ട്.

Also Read: സോളാർ കേസ്: രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button