Latest NewsNewsInternational

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം!

നൂറ്റാണ്ടുകളായി നടക്കുന്ന ഖനന പ്രക്രിയകളിൽ കാലത്തിന്റേതായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനറൽ കിനിമാറ്റിക്സിൽ സൃഷ്ടിച്ച മെഷിനറി വികസനം പോലുള്ള ഉപകരണങ്ങളിലും പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. ഈ മുന്നേറ്റങ്ങളും ഖനന സാങ്കേതിക വിദ്യയിൽ കൈവരിച്ച പുരോഗതിയും സ്വർണ ഖനന വ്യവസായത്തിൽ വലിയ വളർച്ചയ്ക്ക് കാരണമായി. ആധുനിക കാലത്തെ ഉപകരണങ്ങൾ സ്വർണ ഖനനത്തെ കൂടുതൽ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ പ്രക്രിയയാക്കി മാറ്റുന്നു.

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? സ്വർണം വേർതിരിച്ചെടുക്കാൻ തന്നെ ഒരുപാട് പ്രോസസുകൾ ഉണ്ട്. KGF സിനിമ കണ്ടിട്ടുള്ളവർക്ക് ഖനികളെ കുറിച്ച് ഒരു ഏകദേശ ധാരണ ഒക്കെയുണ്ടാകും. കമ്പനികൾക്ക് ഖനനം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ നിർണ്ണയിക്കാൻ ജിയോളജിസ്റ്റുകൾ അയിര് സാമ്പിളുകൾ എടുക്കും. സ്വർണം എവിടെയാണെന്നും അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് വസ്തുക്കൾ എന്താണെന്നും ഖനന എഞ്ചിനീയർമാർ വ്യക്തമായി അറിയിച്ച് കഴിഞ്ഞാൽ ഖനന പ്രക്രിയ ആരംഭിക്കും. സ്വർണം ഉപരിതലത്തോട് അടുത്താണ് ഉള്ളതെങ്കിൽ കുഴി ഖനന വിദ്യകൾ ഉപയോഗിച്ചാണ് ഖനനം ചെയ്യുന്നത്.

ഉപരിതലത്തിന് താഴെ സ്ഥിതി ചെയ്യുന്ന സ്വർണം ഭൂഗർഭ ഖനന രീതികൾ ഉപയോഗിച്ച് ശേഖരിക്കുന്നു. വലിയ അയിര് കഷണങ്ങൾ ചെറിയ കഷണങ്ങളാക്കി ആദ്യം മാറ്റും. മണൽ ധാന്യത്തിന്റെ വലിപ്പമുള്ള കഷണങ്ങൾ ഒരു സയനൈഡ് ലായനിയിൽ കലർത്തി വെള്ളവും ചെളി പോലുള്ള മിശ്രിതവും ആക്കി മാറ്റുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ചൈന, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്വർണ ഖനനം നടക്കുന്നത്. ലോകമെമ്പാടും അറിയപ്പെടുന്ന ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നാണ് ആഫ്രിക്കയിലെ ഗയാനയിൽ സ്ഥിതി ചെയ്യുന്ന അറോറ ഗോൾഡ് മൈൻ. 2013 ലെ കണക്കനുസരിച്ച്, അറോറ ഗോൾഡ് മൈനിൽ 6.54 ദശലക്ഷം ഔൺസ് കരുതൽ ശേഖരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button