Life StyleHealth & FitnessSpecials

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കറ്റാര്‍ വാഴ

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ എല്ലാം തന്നെ പൊതുവായി കാണുന്ന ഒരു ഘടകമാണ് കറ്റാര്‍ വാഴ. സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും കറ്റാര്‍ വാഴയുടെ പങ്ക് വളരെ വലുതാണ്. കറ്റാര്‍ വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍ വാഴയുടെ ജ്യൂസിന് കഴിയും. വിറ്റാമിനുകള്‍, മിനറലുകള്‍, അമിനോ ആസിഡ് എന്നിങ്ങനെ ആരോഗ്യത്തിന്‍ ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിടുള്ള ഒന്നാണ് കറ്റാര്‍ വാഴ.

കറ്റാര്‍ വാഴയുടെ നീര് പനിനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്‌ നിറം നല്കാനും തിളക്കം നല്കാനും സഹായിക്കും. മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും അകറ്റാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്‍ , വെള്ളരിക്കാ നീര് , തൈര് എന്നിവ നന്നായി മിക്സ്‌ ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴയുടെ നീരും പച്ചമഞ്ഞളും അരച്ച് ചേര്‍ത്ത ലേപനം കുഴിനഖവും വ്രണങ്ങളും മാറാന്‍ നല്ലതാണ്. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറാന്‍ കറ്റാര്‍ വാഴയുടെ നീര് ദിവസവും പുരട്ടിയാല്‍ മതി. കറ്റാര്‍ വാഴയുടെ നീര് ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറക്കുന്നതിനും മുറിവുകള്‍ പെട്ടന്ന് ഉണങ്ങുന്നതിനും ഉപയോഗിക്കാം. വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങള്‍ മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദന കുറയാന്‍ നല്ലതാണ്.

കറ്റാര്‍ വാഴയുടെ ഇല അരച്ച് തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. അതുപോലെ വരണ്ട മുടി മിനുസമുള്ളതാക്കാന്‍ കറ്റാര്‍ വാഴയുടെ നീര് മുടിയില്‍ തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്.

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്ജിയും മാറ്റാന്‍ കറ്റാര്‍ വാഴ ഉപകരിക്കും. ചുമയും ജലദോഷവും മാറാനുള്ള ഉത്തമ ഔഷധമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീരില്‍ തേന്‍ ചേര്ത്ത് കഴിക്കുന്നത് ചുമ മാറാന്‍ സഹായിക്കും. പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷായും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം.
കറ്റാര്‍ വാഴ ജ്യൂസ്‌ കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റി തരും. കറ്റാര്‍ വാഴയുടെ ജ്യൂസ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പ്രസവ ശേഷമുണ്ടാകുന്ന സ്ട്രെച്ച് മാര്ക്കുകള്‍ അകറ്റാന്‍ കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടി മസ്സാജ് ചെയ്താല്‍ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button