ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 21 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തും തെങ്കാശിയിലെ ഒരിടത്തുമാണ് റെയ്ഡ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ സംഘം പദ്ധതിയിട്ടിരുന്നു എന്നും എന്‍ഐഎ അറിയിച്ചു.
ടെലഗ്രാമിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെ കേസില്‍ കഴിഞ്ഞ ആഴ്ച കേരളത്തില്‍ നിന്ന് ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നബീലാണ് എന്ന് എന്‍ഐഎ പറയുന്നു. ക്രിസ്തീയ മതപുരോഹിതനെ അപായപ്പെടുത്താനും തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവർ പദ്ധതി തയാറാക്കിയിരുന്നു എന്നും ഖത്തറില്‍ നിന്നാണ് നബീല്‍ ഐ എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments