Latest NewsNewsInternational

അന്യഗ്രഹ ജീവികളും പറക്കുംതളികകളും, ചുരുളഴിയാത്ത രഹസ്യം തേടി നാസ

വാഷിങ്ടണ്‍: യുഎഫ്ഒകള്‍ എന്നറിയപ്പെടുന്ന ‘അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍’ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നാസ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ ഡാറ്റകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി പറഞ്ഞു. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പഠനത്തിന്, ശാസ്ത്ര സംഘത്തെ നയിക്കാന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ തലവനായ ഡേവിഡ് സ്‌പെര്‍ഗലിനെയും നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഗവേഷകനായ ഡാനിയല്‍ ഇവാന്‍സിനെയും നാസ നിയോഗിച്ചു.

Read Also: പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ടെത്തലുകളെക്കുറിച്ച് ഒരു പൊതു റിപ്പോര്‍ട്ട് വികസിപ്പിക്കാന്‍ ഏകദേശം ഒമ്പത് മാസം ചെലവഴിക്കുമെന്ന് ഇവാന്‍സ് പറഞ്ഞു. ഈ ശ്രമത്തിനായി നാസ പതിനായിരം കോടി ഡോളര്‍ ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കുന്നത്. അന്യഗ്രഹ ജീവികള്‍ എന്നു തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ ഡ്രോണുകളും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പകര്‍ത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഇത്തരത്തിലുള്ള ജീവികളല്ലെന്നാണ് നാസയുടെ വാദം. അതേസമയം ഭൂമിക്കപ്പുറത്ത് ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന വിശ്വാസവും നാസ പ്രകടിപ്പിക്കുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button