NewsTechnology

എക്സിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീഴുന്നു! പുതിയ നടപടിയുമായി ഇലോൺ മസ്ക്

ഇസ്രായേൽ കമ്പനിയായ Au10tix-മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുക

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിയിടാൻ പുതിയ പദ്ധതിയുമായി ഇലോൺ മസ്ക് എത്തുന്നു. വ്യാജ അക്കൗണ്ടുകൾ തടയാൻ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനമാണ് എക്സ് അവതരിപ്പിക്കുന്നത്. ഇതിനായി അക്കൗണ്ട് ഓതന്റിക്കേഷന് പ്രത്യേക പ്രാധാന്യം നൽകുന്നതാണ്. ആദ്യഘട്ടത്തിൽ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സംവിധാനത്തിന് രൂപം നൽകുക. ഇസ്രായേൽ കമ്പനിയായ Au10tix-മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുക.

സർക്കാർ രേഖകൾ ഉപയോഗിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം ഉപഭോക്താക്കൾക്ക് വിവിധ മേഖലകളിൽ പ്രത്യേക പരിഗണനയും എക്സ് നൽകുന്നതാണ്. വ്യാജ അക്കൗണ്ടുകൾ തടയുന്നതിനോടൊപ്പം, ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രായം അനുസരിച്ചുള്ള ഉള്ളടക്കമാണോ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താൻ സാധിക്കും. ഇതോടെ, പ്ലാറ്റ്ഫോം കൂടുതൽ സമഗ്രവും സുതാര്യവുമാക്കി നിലനിർത്താൻ കമ്പനിക്ക് സാധിക്കുന്നതാണ്.

Also Read: ഐഫോൺ 15 സീരീസുകൾ പ്രീ-ബുക്ക് ചെയ്യാം! ഈ ലോഞ്ച് ഓഫറുകൾ അറിയാതെ പോകരുതേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button