Latest NewsNewsTechnology

ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്നത് എവറസ്റ്റിനെക്കാൾ 5 മടങ്ങ് ഉയരമുള്ള പർവതങ്ങൾ! നിഗൂഢതകൾ ഒളിപ്പിച്ച് ഉൾക്കാമ്പ്

ഏകദേശം 1,380 കോടി വർഷങ്ങൾക്കു മുൻപാണ് ഹീലിയം 3 ഭൂമിയിൽ രൂപപ്പെട്ടത്

ഇന്നും ചുരുളഴിപ്പെടാത്ത രഹസ്യങ്ങളുടെ കലവറയാണ് ഭൂമി. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഭൂമിക്കടിയിൽ ഉണ്ട്. ഭൂമിക്ക് ഉൾക്കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നീ 3 പ്രധാന ഭാഗങ്ങളാണ് ഉള്ളത്. ഭൗമ ഉപരിതലത്തിൽ നിന്നും ഏകദേശം 2,900 കിലോമീറ്റർ താഴെയായാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ദ്രവീകൃതമായ പുറംഭാഗവും, ഖരാവസ്ഥയിലുള്ള ഉൾഭാഗവുമുള്ള ഉൾക്കാമ്പിനെ കുറിച്ച് ഗവേഷകർ നടത്തിയ പുതിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇതുവരെയുളള റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്ഥമായി, ഉൾക്കാമ്പിന് പുതപ്പുപോലെ ആവരണം ചെയ്തിട്ടുള്ള പുതിയൊരു ഘടനയുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.

യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകരായ സാമന്ത ഹാൻസനും സംഘവുമാണ് ഉൾക്കാമ്പുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് നേതൃത്വം നൽകിയത്. അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. ഉൾക്കാമ്പിന് ചുറ്റും ആവരണം ചെയ്തിട്ടുള്ള ഘടനയുടെ ചില ഭാഗത്തായി എവറസ്റ്റിനേക്കാൾ 5 മടങ്ങ് ഉയരത്തിലുള്ള പർവതങ്ങൾ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നും അപൂർവമായ ഹീലിയം 3 എന്ന വാതകം പുറന്തള്ളപ്പെടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഏകദേശം 1,380 കോടി വർഷങ്ങൾക്കു മുൻപാണ് ഹീലിയം 3 ഭൂമിയിൽ രൂപപ്പെട്ടത്. ഈ പഠനത്തിന് തൊട്ടുപിന്നാലെയാണ് പർവതങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഗവേഷക സംഘം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button