Latest NewsKerala

ബന്ധത്തിൽ നിന്ന് പിന്മാറി, 4 മക്കളുടെ പിതാവായ ജൗഹർ കരീം കാമുകിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു

കോതമംഗലം: യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിക്കുകയും എയർ പിസ്റ്റളിനു വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. കോതമം​ഗലം നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) ആണ് അറസ്റ്റിലായത്.

പോത്താനിക്കാട് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്. വിവാഹമോചിതയായ യുവതിയും പ്രതിയുമായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.

പൊലീസ് പറയുന്നത്: വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തിൽനിന്നു പിന്മാറുന്നതിലെ വൈരാഗ്യത്തിൽ പ്രതി തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചത്. എയർ പിസ്റ്റളിനു ശരീരത്തിന്റെ വിവിധയിടങ്ങളിൽ വെടിയേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button