Latest NewsNewsIndiaMobile PhoneTechnology

മെയ്ക്ക് ഇൻ ഇന്ത്യ; സാംസങിനെ പിന്തള്ളി ആപ്പിൾ, രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ പുതു ചരിത്രം

ന്യൂഡൽഹി: ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കയറ്റുമതി രംഗത്ത് ആപ്പിൾ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. കയറ്റുമതിയിൽ ആപ്പിൾ ആദ്യമായി സാംസങിനെ മറികടന്നു. ജൂൺ പാദത്തിൽ ഇന്ത്യയിലെ മൊത്തം സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ 49 ശതമാനവും ആപ്പിൾ കൈയടക്കിയപ്പോൾ 45 ശതമാനം വിഹിതം മാത്രമാണ് സാംസങിന് നേടാനായത്. ഇതോടെ, സാംസങിനെ പിന്തള്ളി ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ കയറ്റുമതിക്കാരായി ഉയർന്നു.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ആപ്പിള്‍ സ്മാര്‍ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടേയും നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയിരുന്നു. ഇന്ന് പുറത്തിറങ്ങിയ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ സീരീസിന് വന്‍ സ്വീകര്യതയാണ് ആഗോള തലത്തില്‍ ലഭിച്ചിരിക്കുന്നത്. ഇക്കോണമിക് ടൈംസ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 9 ശതമാനം മാത്രമായിരുന്നു ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ സംഭാവന. അതില്‍ നിന്നാണ് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ പകുതിയും ആപ്പിളിന്റെ പേരിലായത്.

ശ്രദ്ധേയമായ ഈ വികസനം ആപ്പിളിന്റെ ഇന്ത്യയിലെ പ്രാദേശിക നിർമ്മാണ പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിന് അടിവരയിടുന്നു. കരാർ നിർമ്മാതാക്കൾ വഴി കമ്പനി ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നു. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി അളവിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഇന്ത്യന്‍ വിപണി സാധ്യത കണക്കിലെടുത്ത് ഐഫോണ്‍ 14ന്റെയും അതിന് മുന്‍പുള്ളതും താഴെയുള്ളതുമായ സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ ആപ്പിള്‍ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button