Latest NewsIndiaFootballNewsSports

മെസി മികച്ച താരം തന്നെയാണ്, പക്ഷേ..; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് ഏറെ ഇഷ്ടമുള്ള താരം ആരാണെന്നും രാഹുൽ ഗാന്ധി തുറന്നു പറയുന്നുണ്ട്. ഫുടബോൾ ലോകത്തെ മികച്ച താരം ലയണല്‍ മെസിയാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാല്‍ മെസിയല്ല രാഹുൽ ഗാന്ധിയുടെ ഇഷ്ട കളിക്കാരൻ. അത് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് കോൺഗ്രസ് നേതാവിന്റെ വാദം. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ ഇതിഹാസ താരമായ ലയണല്‍ മെസിയാണ് മികച്ച ഫുട്‌ബോളര്‍. ഫുട്‌ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയെയായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് മെസിയുടെയും റൊണാള്‍ഡോയുടേയും സ്ഥാനം. മെസിക്ക് ഏഴും ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചും ബാലന്‍ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടി. റോണോ രണ്ടും മെസി ഒരുവട്ടവും ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button