KeralaCinemaMollywoodLatest NewsNewsEntertainment

സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജ്: വി.ഡി സതീശൻ

കൊച്ചി: സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ ആയിരുന്നു ജോർജെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ ആയിരുന്നു അദ്ദേഹത്തിന്റേതെന്ന് സതീശൻ പറയുന്നു.

വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ . കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ. ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ് . ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ.മലയാള സിനിമയല്ല തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ.ജി.ജോർജ് . അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button