Latest NewsKeralaNews

സംസ്ഥാനത്ത് നബിദിന പൊതു അവധിയില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ഉള്‍പ്പെടെയുള്ളവര്‍
മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിമും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് നബിദിനം അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28ന് ആയിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.

കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലും സെപ്റ്റംബര്‍ 28ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button