KeralaLatest NewsNews

ചിലർ വിവാദങ്ങൾ ഉണ്ടാക്കുന്നത് കേരളം സ്വന്തമായി ഉണ്ടാക്കിയ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ അകറ്റാൻ: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന് ജനശ്രദ്ധയകറ്റാനാണ് ചിലർ വിവാദങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവത്രിക വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവർ പോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നു: കെ സുരേന്ദ്രൻ

അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം ജനങ്ങൾ കാണുന്നുണ്ടെന്നകാര്യം മറക്കരുത്. ആരോഗ്യപരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്നനിലയിൽ പൊതുജനാരോഗ്യ സംവിധാനം മാറി. നിപ വൈറസ് അടക്കമുള്ള സാംക്രമികരോഗങ്ങൾ പടരുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാകും പഠനം. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവംകൊണ്ടാണ് നിപായുടെ രണ്ടാംവരവിനെ പ്രതിരോധിക്കാനായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: വയനാട് പനവല്ലിയിൽ ഭീതി പടർത്തുന്ന കടുവയ്ക്കായി തെരച്ചിൽ തുടങ്ങി, മയക്കുവെടി വെക്കാനുള്ള നടപടി ഇന്ന് തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button