Latest NewsIndiaNewsInternational

‘ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം’; ചൈനീസ് ചാരക്കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കില്ല, കാനഡ ഭീകരരുടെ പറുദീസയാണെന്ന് ശ്രീലങ്ക

നയതന്ത്ര തലത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പമാണ് തങ്ങളെന്ന് ശ്രീലങ്ക. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുകയെന്നും അദേഹം പറഞ്ഞു. കാനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതില്‍ ഒട്ടും ആശങ്കപ്പെടാനില്ലന്നും അദേഹം പറഞ്ഞു. ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ ചൈനീസ് കപ്പലിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒക്ടോബറില്‍ ശ്രീലങ്കന്‍ തുറമുഖത്ത് ഷി യാന്‍ 6 എന്ന ചൈനീസ് ചാരക്കപ്പല്‍ നങ്കൂരമിടുമെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ കപ്പലുകള്‍ സംബന്ധിച്ച് ശ്രീലങ്കക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഉണ്ടെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി സുഹൃദ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button