Latest NewsNewsIndia

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: പാക് ഐഎസ്‌ഐക്ക് പങ്ക്?, ലക്ഷ്യമിട്ടത് ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കാൻ

ഡൽഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നതെന്നും ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയിലെത്തിയ ഗുണ്ടാസംഘങ്ങളുമായി നിജ്ജാര്‍ പൂര്‍ണമായി സഹകരിക്കണമെന്ന് ഐഎസ്ഐ നിജ്ജാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതേസമയം പഴയ ഖാലിസ്ഥാനി നേതാക്കളോടായിരുന്നു നിജ്ജാറിന്റെ താല്പര്യം. തങ്ങളുടെ ആവശ്യം നിജ്ജാര്‍ അംഗീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഐഎസ്‌ഐ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.

ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഈ ഭക്ഷണം

നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഐഎസ്ഐ ഇയാളുടെ പകരക്കാരനെ തിരയുകയാണെന്നും കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഒരു വലിയ സമ്മേളനം നടത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കാനഡയിലെ സറേയിലാണ് ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് നിജ്ജാറിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യന്‍ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button