NattuvarthaLatest NewsNewsIndia

ബൈക്കിലെത്തിയവർ യുവതിയോട് അപമര്യാദയായി പെരുമാറി: മൂന്ന് യുവാക്കൾ പിടിയിൽ

ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read Also : ‘പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രി ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല വി മുരളീധരൻ’: കെ മുരളീധരനെതിരേ ബിജെപി അധ്യക്ഷൻ

ഉധംസിംങ് നഗർ ജില്ലയിലെ കോട്വാലിലെ ലോഹ്യഹെഡ് റോഡിലാണ് സംഭവം. രാത്രി റോഡിലൂടെ നടന്ന് പോയ യുവതിയെ ബൈക്കിലെത്തിയവർ അപമാനിക്കുകയായിരുന്നു. യുവതിയെ പിന്തുടരുകയും പിന്നിൽ നിന്ന് അടിക്കുകയും അത് വീഡിയോ എടുക്കുകയും ചെയ്തു. യുവതിയെ മർദിച്ച ശേഷം മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ഇവർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ ഖത്തിമ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button