KeralaLatest NewsNews

കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച വ്യക്തിത്വം: എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വമായിരുന്നു എം എസ് സ്വാമിനാഥനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സ്വാമിനാഥന് ജനങ്ങളുടെ മനസിലും വലിയ സ്ഥാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞൻ: എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കുട്ടനാടിന്റെ പ്രത്യേകതകൾ മനസിലാക്കിയ സ്വാമിനാഥൻ കേരളത്തിന് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു. ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ വിയോഗം എല്ലാവർക്കും തീരാ നഷ്ടമാണ്. എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

Read Also: കോഴിക്കോട് വിവാഹാഭ്യർത്ഥന നിരസിച്ച 17വയസുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു: ദൃശ്യങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button