Latest NewsIndiaNews

റോബോട്ട് നല്‍കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി: ഗുജറാത്തിലെ സയന്‍സ് സിറ്റിയില്‍ റോബോട്ട് നല്‍കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റോബോട്ടിക്‌സ് ഗാലറി സന്ദര്‍ശിച്ചത്. റോബോട്ടിക്‌സ് എക്‌സിബിഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Read Also: ഉജ്ജയിനിയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറ കണ്ടെത്തി

‘ഗുജറാത്ത് സയന്‍സ് സിറ്റിയിലെ ആകര്‍ഷകമായ റോബോട്ടിക്‌സ് ഗാലറി, നമുക്ക് ചായ നല്‍കുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റോബോട്ട് നല്‍കുന്ന ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയെ ഫോട്ടോകളില്‍ കാണാം. പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗാലറി സന്ദര്‍ശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button