Latest NewsNewsIndiaInternational

ഇന്ത്യ ശത്രു രാജ്യം, താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയത് ശത്രു രാജ്യത്തേക്ക് പോകേണ്ടതിനാൽ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇസ്ലാമബാദ്: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. പാകിസ്ഥാൻ താരങ്ങൾ ശത്രു രാജ്യത്തേക്ക് പോകുന്നു എന്ന് പിസിബി മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൻ സാക്ക അഷ്‌റഫ് പറഞ്ഞു. കളിക്കാർക്കായുള്ള പിസിബിയുടെ പുതിയ കരാറുകളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയാണ് സാക്കയുടെ വിവാദ പ്രസ്താവന. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ഞങ്ങൾ കളിക്കാർക്ക് ഈ കരാറുകൾ നൽകിയത് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ്. പാകിസ്ഥാന്റെ ചരിത്രത്തിൽ ഇത്രയും തുക കളിക്കാർക്ക് നൽകിയിട്ടില്ല. അവർ മത്സരങ്ങൾക്കായി ശത്രു രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ കളിക്കാരുടെ മനോവീര്യം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം,’സാക്ക അഷ്റഫ് വ്യക്തമാക്കി. അതേസമയം, സാക്ക അഷ്‌റഫിന്റെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പിസിബി അധ്യക്ഷന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button