Latest NewsNewsSportsTennis

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും പൊന്നിന്‍ തിളക്കം: മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണ്ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണ്ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് എഴാം ദിനം സ്വര്‍ണ്ണം കൊയ്തത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.

പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് സ്വര്‍ണ്ണം ഉറപ്പിച്ചത്. സ്‌കോര്‍: 2-6, 6-3, 10-4.

ഗെയിംസില്‍ ഇന്ത്യയുടെ ഒന്‍പതാം സ്വര്‍ണ്ണമാണിത്. ആറെണ്ണം ഷൂട്ടിങിലും വനിതാ ക്രിക്കറ്റിലും ഇക്വേസ്ട്രിയനിലുമാണ് മറ്റ് സ്വര്‍ണ്ണം. ഒന്‍പത് സ്വര്‍ണ്ണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 35ല്‍ എത്തി. പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ആണ്.

ആദ്യ സെറ്റിൽ ബൊപ്പണ്ണ നിറംമങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റാങ്കിങ്ങിൽ പിറകിലുള്ള ചൈനീസ് തായ്പേയ് അപ്രതീക്ഷിതമായി സെറ്റ് പിടിച്ചടക്കുകയും ചെയ്തു. എന്നാൽ, രണ്ടാം സെറ്റിൽ ഇന്ത്യ പരിചയ സമ്പത്തിന്റെ കരുത്തിൽ തിരിച്ചടിച്ചു. ബൊപ്പണ്ണയും ഋതുജയും പരസ്പരധാരണയോടെ കളിക്കാൻ ആരംഭിച്ചതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റിലെത്തി. രണ്ടാം സെറ്റ് 6-3 ന് സ്വന്തമാക്കി ഇന്ത്യ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി.

ടൈബ്രേക്കറിൽ ബൊപ്പണ്ണയുടെ തകർപ്പൻ എയ്സുകൾ ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചു. 10-4 ന് ടൈബ്രേക്കറിൽ വിജയം നേടിക്കൊണ്ട് ഇന്ത്യൻ ടീം സ്വർണ്ണം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button