KeralaLatest NewsNews

ആയുഷ് ഡിഗ്രി: മറ്റു സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്‌സുകളിൽ, കേരളത്തിനുവേണ്ടി സംവരണം ചെയ്തിരിക്കുന്ന, കർണാടകത്തിലെ ബാംഗ്ലൂർ സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി ഡിഗ്രി ( 1 സീറ്റ്) കോഴ്‌സിലേക്കും, തമിഴ്‌നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലേക്കും (1 സീറ്റ്) ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2023 -24 അക്കാദമിക്ക് വർഷം നീറ്റ് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ, ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 10 നു വൈകിട്ട് നാലിനു മുൻപായി ലഭിയ്കത്തക്കവിധം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

Read Also: കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമെന്ന് എസ് ജയശങ്കർ

പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ നിർദ്ദേശങ്ങൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ വിവരങ്ങൾക്കായി www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റ് വിലാസം സന്ദർശിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: [email protected]

Read Also: മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button