Latest NewsKeralaNews

കേന്ദ്ര ഏജൻസികളെ തടയേണ്ടത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും പൊതുആവശ്യം: സഹകരണ കൊള്ളക്കെതിരെ പോരാടുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളർത്തുമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​നിര​യാ​ക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും

ബിജെപി പറഞ്ഞതു പോലെ കാര്യങ്ങൾ എത്തി തുടങ്ങി. സഹകരണ അഴിമതിയുടെ കാര്യത്തിലും അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ. കേരളത്തിലെ സഹകരണ ബാങ്കുകൾ എൽഡിഎഫിനും യുഡിഎഫിനും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജൻസികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്. മലപ്പുറം എആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിന് പിന്നിൽ മുസ്ലിംലീഗാണെങ്കിൽ കരുവന്നൂരിൽ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗുകാർ ചന്ദ്രിക പത്രത്തിന്റെ പേരിൽ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതിൽ തന്നെ അന്തർധാര വ്യക്തം. കോൺഗ്രസ് ഭരിക്കുന്ന 200ൽ അധികം ബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. എന്തായാലും പാവപ്പെട്ട കർഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരന്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാൻ ഇനിയും ഇവരെ അനുവദിച്ചുകൂട. ഇടതു-വലത് മുന്നണികളുടെ സഹകരണ കൊള്ളക്കെതിരെ അവസാനം വരെ പോരാടാൻ ബിജെപി തയ്യാറാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം​: മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും പി​ഴ​യും

shortlink

Related Articles

Post Your Comments

Related Articles


Back to top button