KannurKeralaNattuvarthaLatest NewsNews

ട്രാ​വ​ല​ർ മോ​ഷ്ടി​ച്ചു: രണ്ടുപേർ പിടിയിൽ

കു​റ്റ്യാ​ടി ദേ​വ​ർ​കോ​വി​ൽ സ്വ​ദേ​ശി ആ​ഷി​ഫ് അ​ബ്ദു​ൽ ബ​ഷീ​ർ (30), തൊ​ട്ടി​ൽ​പ്പാ​ലം കാ​വി​ലും​പാ​റ ചു​ണ്ട​മ്മ​ൽ ഹൗ​സി​ൽ സു​ബൈ​ർ (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: നാ​റാ​ത്തുനി​ന്ന് ട്രാ​വ​ല​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പിടിയിൽ. കു​റ്റ്യാ​ടി ദേ​വ​ർ​കോ​വി​ൽ സ്വ​ദേ​ശി ആ​ഷി​ഫ് അ​ബ്ദു​ൽ ബ​ഷീ​ർ (30), തൊ​ട്ടി​ൽ​പ്പാ​ലം കാ​വി​ലും​പാ​റ ചു​ണ്ട​മ്മ​ൽ ഹൗ​സി​ൽ സു​ബൈ​ർ (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​യ്യി​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, രണ്ട് ഭീകരരെ വധിച്ചു

ആ​ഗ​സ്റ്റ് 17-നാ​ണ് നാ​റാ​ത്ത് സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്റെ കെ.​എ​ൽ 43 ജെ 2300 ​ന​മ്പ​ർ ട്രാ​വ​ല​ർ വാ​ച്ചാ​പ്പു​റ​ത്ത് വെ​ച്ച് മോ​ഷ​ണം പോ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചും സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി ​പൊ​ലീ​സ് പ​റ​ഞ്ഞു.

മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ സി​റ്റി അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷ്, എ​സ്.​ഐ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി, സ്നേ​ഹേ​ഷ്, സി.​പി.​മാ​രാ​യ വി​നീ​ത്, സ​ഹ​ജ, പ്ര​തി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button