Latest NewsNewsTechnology

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരം! ഈ മോഡലിന് വമ്പൻ കിഴിവ്

ഐഫോൺ 14 പ്രോയുടെ 256 ജിബി വേരിയന്റിനാണ് ഓഫർ ലഭിക്കുക

സ്വന്തമായൊരു ഐഫോൺ വാങ്ങുക എന്നത് മിക്ക ആളുകളുടെയും സ്വപ്നമാണ്. അത്തരത്തിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ. കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച ഐഫോൺ 14 പ്രോയാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക. ഈ മോഡലിന് 7 ശതമാനം കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം.

ഐഫോൺ 14 പ്രോയുടെ 256 ജിബി വേരിയന്റിനാണ് ഓഫർ ലഭിക്കുക. ഐഫോൺ 14 പ്രോ മാക്സ് കഴിഞ്ഞാൽ, ഐഫോൺ 14 സീരീസിലെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് ഐഫോൺ 14 പ്രോ. ആമസോൺ മുഖാന്തരം ഈ ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യുന്നവർക്ക് 10,000 രൂപയുടെ കിഴിവാണ് ലഭിക്കുക. 256 ജിബി വേരിയന്റിന്റെ യഥാർത്ഥ വില 1,39,900 രൂപയാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് ഇത്തവണ 1,29,900 രൂപയ്ക്ക് സ്വന്തമാക്കാനാകും. അതേസമയം, എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 37,500 രൂപ വരെയാണ് കിഴിവ് ലഭിക്കുക.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 100 കോടി രൂപയുണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button