ErnakulamKeralaNattuvarthaLatest NewsNews

ഡ്രൈ​ഡേ​യി​ൽ മ​ദ്യവി​ൽ​പന: 33 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യവുമായി യുവാവ് പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം പാ​വം​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മ്മ​ണ​ത്ത് പ​റ​മ്പി​ൽ സി.​എം. ധ​നീ​ഷി​നെ(42)യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​പ്പൂ​ണി​ത്തു​റ: ഡ്രൈ​ഡേ​യി​ൽ മ​ദ്യവി​ൽ​പന ന​ട​ത്തി​യ​ യുവാവ് പൊലീസ് പി​ടി​യി​ൽ. തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം പാ​വം​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മ്മ​ണ​ത്ത് പ​റ​മ്പി​ൽ സി.​എം. ധ​നീ​ഷി​നെ(42)യാ​ണ് അറസ്റ്റ് ചെയ്തത്. ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം

ര​ഹ​സ്യ വി​വ​രം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ര ലി​റ്റ​റി​ന്‍റെ 33 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

എ​സ്ഐ​മാ​രാ​യ എം. ​പ്ര​ദീ​പ്, പി.​എം. സാ​ബു, വി.​ആ​ർ. രേ​ഷ്മ, എ​സ്‌‌​സി​പി​ഒ​മാ​രാ​യ ബൈ​ജു, പോ​ൾ മൈ​ക്കി​ൾ, സി​പി​ഒ​മാ​രാ​യ സ​ജി ജോ​ൺ, അ​നീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button