Latest NewsNewsInternational

‘അസഹനീയം’: ഹിജാബ് ധരിക്കാത്തതിന് 16 കാരിയായ അർമിതയെ മർദ്ദിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി പാശ്ചാത്യ സർക്കാരുകൾ

പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ മത പോലീസുകാരുടെ ക്രൂര മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 16 കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തി പാശ്ചാത്യ സർക്കാരുകൾ. ജർമ്മനിയിലെ ഉന്നത നയതന്ത്രജ്ഞൻ സംഭവത്തെ അസഹനീയം എന്ന് വിശേഷിപ്പിച്ചു. ‘ഇറാനിലെ ഒരു യുവതി വീണ്ടും ജീവനുവേണ്ടി പോരാടുകയാണ്. സബ്‌വേയിൽ മുടി കാണിച്ചതുകൊണ്ടുമാത്രം. ഇത് അസഹനീയമാണ്’, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് X-ൽ എഴുതി.

ഇറാനിലെ സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന വനിതാ പോലീസ് സേന, കൗമാരക്കാരിയെ ആക്രമിച്ചുവെന്ന റിപ്പോർട്ടുകളിൽ വാഷിംഗ്ടൺ ഞെട്ടിപ്പോയെന്നും ആശങ്കയുണ്ടെന്നും ഇറാനിലെ യു.എസ് പ്രത്യേക ദൂതൻ അബ്രാം പേലി എക്‌സിൽ പോസ്റ്റ് ചെയ്തു. ‘ഞങ്ങൾ അവളുടെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പിന്തുടരുകയാണ്. ഞങ്ങൾ ഇറാനിലെ ധീരരായ ജനങ്ങൾക്കൊപ്പം നിൽക്കുകയും ലോകത്തോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഭരണകൂടമാണ് ഇതിനെല്ലാം ഉത്തരവാദി’, പേലി കൂട്ടിച്ചേർത്തു.

നോർവേ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് സംഭവത്തിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വസ്‌തുതകളെ വളച്ചൊടിക്കുന്നതിന്റെയും അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ മറച്ചുവെക്കുന്നതിന്റെയും നീണ്ട ചരിത്രമാണ് ടെഹ്‌റാനെന്ന് നോർവേ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആരോപിച്ചു. നിർബന്ധിത ഹിജാബ് ലംഘനങ്ങൾക്കെതിരെ പോരാടുന്നതിന്റെ മറവിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ത്രീകൾക്കെതിരായ പീഡനവും അടിച്ചമർത്തലും തുടരുകയാണെന്ന് ഗ്രൂപ്പിന്റെ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു.

ടെഹ്‌റാനിലെ ഫജ്ർ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് ഗരാവന്ദിനെ ചികിത്സിക്കുന്നതെന്ന് ഹെൻഗാവ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഷാർഗ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകയായ മറിയം ലോത്ഫി ആശുപത്രി സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ തടങ്കലിലാക്കി. തുടർന്ന് അവളെ വിട്ടയച്ചതായി ഹെൻഗാവ് പറഞ്ഞു.

മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ അർമിത നിലവിൽ കോമയിലാണ്. ടെഹ്‌റാൻ മെട്രോയിൽ മത-വനിതാ പോലീസുകാരുമായുള്ള ഏറ്റുമുട്ടലിലാണ് അർമിതയ്ക്ക് ക്രൂരമായി പരിക്കേറ്റത്. ഒരു വർഷം മുൻപ് സമാനരീതിയിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് നീതി ലഭിക്കാൻ വേണ്ടി മാസങ്ങളോളം മനുഷ്യാവകാശ പ്രവർത്തകർ പോരാടിയിരുന്നു. മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാകുകയും ചെയ്ത ഈ പ്രതിഷേധം രാജ്യവ്യാപകമായ അലയടിച്ചിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താനായിരുന്നു ഇറാൻ ഭരണകൂടം ശ്രമിച്ചത്. ഈ നാളുകൾ വീണ്ടും ഓർമപ്പെടുത്തുകയാണ് പതിനാറുകാരിയായ അർമിതയുടെ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button